Archives
ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത്
📢 അറിയിപ്പ് ശേഖരം (Notification Archive)
അറിയിപ്പ് ശേഖരത്തിലേക്ക് സ്വാഗതം
ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ചിട്ടുള്ള ടെണ്ടറുകൾ, ക്വട്ടേഷനുകൾ, അഭിമുഖങ്ങൾ, ഗ്രാമസഭകൾ, സർക്കുലറുകൾ, ലേലങ്ങൾ, പൊതുവിജ്ഞാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക അറിയിപ്പുകളും ഈ പേജിൽ ലഭ്യമാണ്.
എല്ലാ അറിയിപ്പുകളും
| Sl.No | തീയതി | വിഭാഗം | അറിയിപ്പ് | |
|---|---|---|---|---|
| 1 | 03-06-2026 | 🏛️ ഗ്രാമസഭ | ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ഗ്രാമസഭയോഗം 2026 ജൂണ്‍ 05 ഉച്ചയ്ക്ക് 2.30 മണിക്ക് വനിത കമ്മ്യൂണിറ്റി ഹാള് ഊന്നുകല്‍ ചേരുന്നു | |
| 2 | 06-06-2026 | 📢 അറിയിപ്പുകള്‍ | മഴക്കാല മുന്നൊരുക്കം അറിയിപ്പ് -സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്‌തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തര വാദിത്വത്തിലും മരങ്ങൾ മുറിച്ച് മാറ്റുകയോ / വെട്ടി ഒതുക്കുകയോ ചെയ്ത്ത അപകട സാദ്ധ്യത ഒഴിവാക്കേണ്ടതാണ്. പ്രസ്‌തുത മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം ഇതിൻമേലുണ്ടാകുന്ന സകലമാന കഷ്ട നഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2) (V) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും ഇതിനാൽ അറിയിക്കുന്നു. | |
| 3 | 07-06-2026 | 📢 അറിയിപ്പുകള്‍ | പുനര്‍ക്വട്ടേഷന്‍ നോട്ടീസ് -ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ 2026-27 വര്‍ഷത്തെ വിവിധ പ്രിന്‍റിംഗ് ജോലികള്‍ കരാറടിസ്ഥനത്തില്‍ ഏറ്റെടുത്ത് സമയബന്ധിതമായി തയ്യാറാക്കി നല്‍കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ചുവടെ ചേര്‍ത്തിരിക്കുന്ന പ്രകാരം ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. | |
| 4 | 03-07-2026 | 🏛️ ഗ്രാമസഭ | വാർഡ് ഗ്രാമസഭ യോഗം സംബന്ധിച്ച അറിയിപ്പ്. |
🕒 Last Updated : 22 July 2026 | 11:30 AM