ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ വിവരങ്ങൾ അപൂർണമാണ്.
കാഴ്ചപ്പാടും ദ‍ൗത്യവും

👁️ കാഴ്ചപ്പാട്

ചെന്നീർക്കര ഗ്രാമപഞ്ചായത്തിനെ പൗരാഭിമുഖ്യമുള്ള സേവന പ്രദാന സംവിധാനത്തിന്റെ ഉയർന്ന തലത്തിലേക്ക് ഉയർത്തി, സമ്പൂർണ്ണ സുസ്ഥിര വികസനത്തിലൂടെയും ജനസൗഹൃദ ഭരണസംവിധാനത്തിലൂടെയും ചെന്നീർക്കരയെ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സൗഹൃദ ജീവിതം എന്നീ മേഖലകളിൽ മാതൃകയായ മികച്ച ഗ്രാമപഞ്ചായത്തായി മാറ്റുക എന്നതാണ് നമ്മുടെ കാഴ്ചപ്പാട്.

ചെന്നീർക്കര ഗ്രാമപഞ്ചായത്ത് - ദൗത്യം

🎯 ദൗത്യം

അടിസ്ഥാന വികസനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കി, ജനകീയ പങ്കാളിത്തത്തോടെയും സുതാര്യമായ ഭരണസംവിധാനത്തിലൂടെയും എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കി ജനജീവിത നിലവാരം ഉയർത്തുക എന്നതാണ് ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്റെ ദൗത്യം.

ചെന്നീർക്കര ഗ്രാമപഞ്ചായത്ത് - ഗുണമേന്മ നയം

⚖️ ഗുണമേന്മ നയം

പ്രാദേശിക സർക്കാർ എന്ന ആശയം പൂർണ്ണതയിലെത്തിക്കുന്നതിന് ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഗുണമേന്മ ഉറപ്പുവരുത്തുകയും, പൊതുജനങ്ങൾക്ക് സമയബന്ധിതവും സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ ലഭ്യമാക്കി ഒരു ജനസൗഹൃദ ഗ്രാമപഞ്ചായത്തായി മാറുക എന്നതാണ് പഞ്ചായത്തിന്റെ ഗുണമേന്മ നയം. 

തനതായ ഗ്രാമീണ ഭംഗിയും കാർഷിക സംസ്കാരവും സംരക്ഷിച്ചുകൊണ്ടുതന്നെ, നവകേരള നിർമ്മിതിയുടെ ആശയങ്ങൾ ഉൾക്കൊണ്ട് ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ ഓരോ പൗരനും തുല്യനീതി, സമഗ്ര വികസനം, മികച്ച പൊതുസേവനങ്ങൾ, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കുക എന്നതാണ് ഈ ഗ്രാമപഞ്ചായത്തിന്റെ പരമപ്രധാനമായ ലക്ഷ്യം.