തൂഫാൻ 2.0– ഫ്ലാഗ് ഹോസ്റ്റിംഗ്,ബാഡ്ജ് വിതരണവും

ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ ജനകീയ മുന്നേറ്റം രണ്ടാംഘട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫ്ലാഗ് ഹോസ്റ്റിംഗ്, തൂഫാൻ ബാഡ്ജ് വിതരണ പരിപാടി 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലേ 11 മണിക്ക് ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വനിത കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു.

ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയ സി. ജെ. സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ബാബു വി. ശാമുവേൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. *കൊച്ചുമോൾ കോശി* പരിപാടി ഉദ്ഘാടനം ചെയ്തു.

. തുടർന്ന് പ്രസിഡന്റ്‌ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും പഞ്ചായത്ത്‌ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ , സ്കൂൾ വിദ്യാർത്ഥികൾ എന്നിവരെ തൂഫാൻ വാരിയേഴ്‌സ് ആയി തിരഞ്ഞെടുത്ത് തൂഫാൻ ബാഡ്ജ് വിതരണം നടത്തുകയും ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ,വാർഡ് മെമ്പർമാർ എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് ആറന്മുള സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. രാജേഷ് തൂഫാൻ സംബന്ധിച്ച് ഇതുവരെ നടത്തിയ പ്രേവത്തനങ്ങൾ സംബന്ധിച്ചുള്ള വീഡിയോ പ്രദർശനവും ബോധവൽക്കരണ ക്ലാസ്സും നടത്തി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, , ഹരിതകർമ്മസേന അംഗങ്ങൾ, വിവിധ മേഖലകളിലെ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

തൂഫാൻ 2.0