കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിനെ പൗരാഭിമുഖ്യമുള്ള സേവന പ്രദാന സംവിധാനത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തി സമ്പൂര്‍ണ്ണ സുസ്ഥിര വികസനത്തിലൂടെയും ജനസൗഹൃദ ഭരണസംവിധാനത്തിലൂടെയും ചെന്നീർക്കരയെ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സൗഹൃദ ജീവിതം എന്നിവയിൽ മാതൃകയായ ഒരു മികച്ച പഞ്ചായത്താക്കി മാറ്റുക.
ദൗത്യം
ISO സർട്ടിഫിക്കേഷന്‍ നേടുക വഴി നിലവിലുള്ള സേവനങ്ങളുടേയും സൗകര്യങ്ങളുടേയും ഫലപ്രാപ്തി കൂടുതൽ ഉറപ്പ് വരുത്തി ജനപക്ഷ പഞ്ചായത്ത് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുക.
സുതാര്യമായ ഭരണം അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പഞ്ചായത്ത് സേവനങ്ങൾ വേഗത്തിലും സുതാര്യമായും അഴിമതിരഹിതമായും ഓരോ ജനങ്ങളിലേക്കും എത്തിക്കുക.
ജനപങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങള്‍ നടപ്പിലാക്കുക.