പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

കൊച്ചുമോള്‍ കോശി

പ്രസിഡൻ്റ്

ബാബു വി സാമുവേൽ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയ സി ജെ

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സെലീന സി ഒ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോസ് എ ജോർജ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനു രാജ് ബി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റനോട്ടത്തിൽ

പൊതുവിവരങ്ങൾ:- വില്ലേജ് ചെന്നീര്‍ക്കര. ബ്ലോക്ക് പഞ്ചായത്ത് ഇലന്തൂര്‍. ജില്ലാ പഞ്ചായത്ത് പത്തനംതിട്ട. ആകെ വാർഡുകൾ 15 വാർഡുകൾ. ആകെ ജനസംഖ്യ 19,124. വിസ്തീർണ്ണം 19.5 ച.കി.മീറ്റർ.  ജനപ്രതിനിധികൾ:- നിയമസഭാ മണ്ഡലം (MLA) ആറന്മുള, ശ്രീ അബിൻ വർക്കി. ലോക് സഭാ മണ്ഡലം (MP) പത്തനംതിട്ട, ശ്രീ ആന്റോ ആന്റണി.  അതിരുകൾ:- വടക്ക് ഇലന്തൂർ പഞ്ചായത്ത്. പടിഞ്ഞാറ് മെഴുവേലി, കുളനട പഞ്ചായത്തുകൾ. കിഴക്ക് പത്തനംതിട്ട മുനിസിപ്പാലിറ്റി, ഓമല്ലൂർ പഞ്ചായത്ത്. തെക്ക് അച്ചൻകോവിലാറ്. 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം ചെന്നീര്‍ക്കരയെക്കുറിച്ചു പരാമര്‍ശിക്കുന്ന ചരിത്രരേഖകളില്‍ പ്രാമാണ്യം അര്‍ഹിക്കുന്നത് റോബര്‍ട്ട് സീവെല്ലിന്റെ ദക്ഷിണേന്ത്യന്‍ ലിഖിതങ്ങളാണ് (സൌത്ത് ഇന്ത്യന്‍ ഇന്‍സ്ക്രിപ്ഷന്‍സ്). കൊടുമണ്‍ ഭൂവിഭാഗം ഉള്‍പ്പെടുന്ന ചെന്നീര്‍ക്കര സ്വരൂപം ശക്തി ഭദ്രന്‍ എന്ന സ്ഥാനപ്പേരോടുകൂടിയ രാജാക്കന്മാരാണ് ഭരണം നടത്തിയിരുന്നതെന്ന് റോബര്‍ട്ട് സീവെല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ചെന്നീര്‍ക്കര രാജകുടുംബം ചെന്നീര്‍ക്കരയില്‍ നിന്നും കൊടുമണ്ണില്‍ ഏതുകാലത്ത് ആസ്ഥാനം ഉറപ്പിച്ചു എന്നു സമര്‍ത്ഥിക്കുന്നതിനുള്ള ചരിത്രരേഖകള്‍ ലഭ്യമല്ലെങ്കിലും ചെന്നീര്‍ക്കര രാജകുടുംബത്തിന്റെ മൂലഗൃഹം ചെന്നീര്‍ക്കരയില്‍ ഇന്നു കാണുന്ന പുരാതനതറവാടായ വലിയതറയാണെന്ന് അനുമാനിക്കാന്‍ കഴിയുന്ന രീതിയില്‍ പൌരാണിക തച്ചുശാസ്ത്രപ്രകാരം നിര്‍മ്മിച്ചിരിക്കുന്ന വലിയതറഗൃഹവും, ക്ഷേത്രവും വിസ്തൃതമായ കാവുകളും ഇന്നും നിലകൊള്ളുന്നു. കാലപ്രവാഹത്തില്‍...

കൂടുതൽ വായിക്കുക